കോട്ട: രാജസ്ഥാനില്‍ ക്ഷേത്ര ദര്‍ശനത്തിന് ഭക്തരുമായി പോയ ബോട്ട് മുങ്ങി 14 പേര് മരിച്ചു. കോട്ടയിലാണ് സംഭവം നടന്നത്. ചമ്പല്‍ നദിയിലാണ് ഭക്തരുമായി പോയ ബോട്ട് മുങ്ങിയത്. അപകടത്തില്‍ നിരവധി പേരെ കാണാതായി.
ഇന്ദര്‍ഘട്ടിലെ ക്ഷേത്രത്തിലേക്ക് ഭക്തരുമായി പോകവെയാണ് അപകടം ഉണ്ടായത്. ബോട്ടില്‍ 45 പേരാണ് ഉണ്ടായിരുന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടികളും സ്ത്രീകളും അപകടത്തില്പ്പെട്ടവരിലുണ്ടായിരുന്നുവെന്നാണ് കോട്ട റൂറല്‍ എസ്പി ശരദ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞത്.
ബോട്ട് സുരക്ഷ സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടുണ്ടായിരുന്നില്ലെന്നാണ് സൂചന. അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
#UPDATE: Chief Minister Ashok Gehlot announces an ex-gratia of Rs 1 Lakh each to the next of the kin of the people who died in the incident of boat capsize in Kota. https://t.co/aNi4aLOGMq
— ANI (@ANI) September 16, 2020
Discussion about this post