ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേഷ് ഗുപ്തയ്ക്ക് കൊവിഡ്സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. പനിയെ തുടര്‍ന്ന് നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി താന്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും എന്നിരുന്നാലും അടുത്ത ദിവങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം കഴിഞ്ഞദിവസം ഡല്‍ഹി ബിജെപി ഓഫീസിലെ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഓഫീസിലെ ജീവനക്കാര്‍ക്കും ഓഫീസില്‍ താമസിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
पिछले हफ्ते हल्का बुखार होने के बाद मैंने covid टेस्ट कराया था जिसकी रिपोर्ट negative थी, लगातार अस्वस्थ महसूस करने के कारण मैंने फिर से कोरोना का टेस्ट कराया जो positive आया है।
वैसे तो मैं पिछले 1 week से quarantine हूं फिर भी कोई मेरे संपर्क में आया हो तो वह अपनी जांच करा ले।
— Adesh Gupta (@adeshguptabjp) September 16, 2020
Discussion about this post