ബംഗളൂരു: കര്‍ണാടക ആഭ്യന്തര മന്ത്രി ബാസവരാജ് ബൊമ്മെയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗ വിവരം അറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും നിലവില്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7576 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 475265 ആയി ഉയര്‍ന്നു. 97 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 7481 ആയി ഉയര്‍ന്നു.
Karnataka Home Minister Basavaraj Bommai tweets that he tested positive for #COVID19 and is in home isolation, being asymptomatic. pic.twitter.com/uTfy54RxxR
— ANI (@ANI) September 16, 2020