ഡല്‍ഹിയില്‍ കൊവിഡ് മുക്തരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും കൊവിഡ് ബാധ

Covid Updates | Bignewslive

ന്യൂഡല്‍ഹി: കൊവിഡ് മുക്തരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും കൊവിഡ് ബാധ. നോയിഡ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചത്. എന്നാല്‍ ഈ അവസ്ഥ അപൂര്‍വമായി ഉണ്ടാകുന്ന സംഭവം എന്നാണു ഐസിഎംആറിന്റെ വിലയിരുത്തല്‍.

രോഗം വന്നുപോയി മൂന്നു മാസത്തിനിടെ ആണ് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. സിഎസ്‌ഐആറിനു കീഴിലുള്ള ഐഡിഐഡി ഡല്‍ഹിയില്‍ നടത്തിയ പഠനത്തിലാണ് രോഗബാധ കണ്ടെത്തിയത്. വ്യത്യസ്ത ജനിതക ശ്രേണിയില്‍ പെട്ട രോഗാണു ആണിതെന്നാണ് വിദഗ്ധരുടെ സ്ഥിരീകരണം.

Exit mobile version