മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 20482 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1097856 ആയി ഉയര്‍ന്നു.
20,482 new #COVID19 cases and 515 deaths reported in Maharashtra today; 19,423 patients discharged. Total cases in the state rise to 10,97,856 including 30,409 deaths and 7,75,273 patients discharged. Active cases at 2,91,797: Public Health Department, Maharashtra pic.twitter.com/l4XnVTDOwZ
— ANI (@ANI) September 15, 2020
കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം മരിച്ചത് 515 പേരാണ്. ഇതോടെ മരണസംഖ്യ 30409 ആയി ഉയര്‍ന്നു. നിലവില്‍ 291797 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 775273 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ബംഗാളിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3227 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 209146 ആയി ഉയര്‍ന്നു. 59 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 4062 ആയി ഉയര്‍ന്നു. നിലവില്‍ 23942 ആക്ടീവ് കേസുകളാണ് ഉള്ളത്.
West Bengal reports 3,227 new #COVID19 cases and 59 deaths today, taking total cases to 2,09,146 including 1,81,142 discharges, 23,942 active cases and 4,062 deaths: State Health Department pic.twitter.com/8o6LMA4d9A
— ANI (@ANI) September 15, 2020
Discussion about this post