ന്യൂഡല്‍ഹി: കൊവിഡിനെ പ്രതിരോധിക്കാന്‍ തികച്ചും വ്യത്യസ്തമായ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച ബിജെപി എംപി വൈറസ് ബാധിച്ച് ആശുപത്രിയില്‍. ചെളിയില്‍ കുളിച്ച് ശംഖ് ഊതിയാല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്ന് അവകാശപ്പെട്ട സുഖ്ബീര്‍ സിംഗ് ജൌനാപൂരിയയ്ക്കാണ് ഒടുവില്‍ രോഗം ബാധിച്ചത്.
രാജസ്ഥാനില്‍ നിന്നുള്ള എംപിയാണ് സുഖ്ബീര്‍ സിംഗ് ജൌനാപൂരി. തിങ്കളാഴ്ചയാണ് ബിജെപി എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സുഖ്ബീര്‍ സിംഗ് ജൌനാപൂരിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ചെളിയില്‍ കുളിച്ച് ശംഖ് ഊതുന്ന നിലയില്‍ തോംഗ് സ്വാമി മാധോപൂര്‍ മണ്ഡലത്തിലെ എംപിയുടെ വീഡിയോ വൈറലായിരുന്നു. പുറത്ത് പോവൂ, മഴ നനയൂ, ചെളിയിലിരിക്കൂ, പാടത്ത് നനയൂ, ശംഖ് ഊതൂ എന്നായിരുന്നു സുഖ്ബീര്‍ സിംഗ് ജൌനാപൂരിയ അവകാശപ്പെട്ടത്.
ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാദിനത്തില്‍ അഗ്‌നി യോഗ ചെയ്യുന്നത് മഹാമാരിയെ ചെറുക്കുമെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. പ്രാദേശികമായ രീതികള്‍ ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കാമെന്നും ഈ എംപി അവകാശപ്പെട്ടിരുന്നു.
Discussion about this post