മുംബൈ: ഓഫീസ് കെട്ടിടം പൊളിച്ച സംഭവത്തില്‍ മുംബൈ നഗരസഭയ്‌ക്കെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി കങ്കണ റണൗട്ട് ഹൈക്കോടതിയില്‍. നാശനഷ്ടങ്ങള്‍ക്ക് മുംബൈ നഗരസഭയില്‍ നിന്ന് നഷ്ടപരിഹാരമായി രണ്ട് കോടി ആവശ്യപ്പെട്ടുകൊണ്ടാണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്.
വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര സര്‍ക്കാരിനെതിരായ അഭിപ്രായ പ്രകടനങ്ങളുടെ അനന്തരഫലമാണ് പൊളിച്ചുമാറ്റലെന്നും അവര്‍ ഹര്‍ജിയില്‍ ആരോപിച്ചു.
ബാന്ദ്രയിലെ പാലി ഹില്ലില്‍ പാര്‍പ്പിടകേന്ദ്രമെന്നു പറഞ്ഞ് കങ്കണ വാങ്ങിയ കെട്ടിടത്തില് നഗരസഭയുടെ അനുമതിയില്ലാതെ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തിയെന്നായിരുന്നു മുംബൈ നഗരസഭാധികൃതരുടെ ആരോപണം.
അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് കങ്കണയുടെ മണികര്‍ണിക ഫിലിംസിന്റെ ഓഫീസിനുമുന്നില്‍ നോട്ടീസ് പതിച്ചതിനുശേഷമാണ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത്.
Discussion about this post