ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ നിർമ്മിക്കുന്നതിൽ ഇന്ത്യയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഇന്ത്യ ഒരു മുൻനിര വാക്‌സിൻ നിർമ്മാതാവാണെന്നും കൊവിഡ് വാക്‌സിൻ നിർമിക്കുന്നതിൽ ഇന്ത്യൻ സഹകരണം ആവശ്യമാണെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു.
മുൻനിര വാക്‌സിൻ നിർമ്മാതാവെന്ന നിലയിൽ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്നാണ് ബിൽ ഗേറ്റ്‌സ് പറഞ്ഞത്. സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്‌സിൻ കഴിയുന്നത്ര വേഗത്തിൽ ഇന്ത്യയിൽ നിന്ന് പുറത്തിറങ്ങാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷത്തോടെ ഇന്ത്യയിൽ നിന്ന് കൊവിഡ് വാക്‌സിൻ പുറത്തിറങ്ങുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കൊവിഡ് വാക്‌സിനുകൾ പലതും അവസാനഘട്ടത്തിലായതിനാൽ അടുത്ത വർഷത്തിന്റെ ആദ്യപാദത്തിൽ ഇതുണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post