ലഖ്നൗ: പോക്സോ കേസിലെ പ്രതിയായ യുവാവ് പോലീസ് വാഹനത്തിൽ നിന്നിറങ്ങി ഓടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തുകൊണ്ടു വരുന്നതിനിടെയാണ് പോലീസ് പെട്രോൾ അടിക്കാൻ വാഹനം പമ്പിൽ കയറ്റിയത്. ഈ സമയത്താണ് പ്രതി ഇറങ്ങി ഓടിയത്. യുപിയിലെ ലംഖിപൂർ ഖേരിയിലാണ് സംഭവം.
ഇയാളുടെ പിന്നാലെ കോൺസ്റ്റബിളും ഹോം ഗാർഡും ഓടിയെങ്കിലും പിടികൂടാനായില്ല. തുടർന്ന്, പ്രതിയെ പിടികൂടാൻ പല സംഘങ്ങളായി തിരിഞ്ഞ് പോലീസുകാർ തിരച്ചിൽ നടത്തി. ഒടുവിൽ 24 മണിക്കൂറിന് ശേഷം ഇയാളെ പിടികൂടുകയായിരുന്നു.
പോക്സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ പോലീസുകാർക്കെതിരേ നടപടി എടുത്തതായി എൻഐഎ റിപ്പോർട്ട് ചെയ്തു.
Discussion about this post