ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിന് അരികെ. 24 മണിക്കൂറിനിടെ 83,809 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 49.30 ലക്ഷമായി. ഒരു ലക്ഷത്തിനടുത്ത് ആളുകൾക്കാണ് രാജ്യത്ത് പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നത്. 24 മണിക്കൂറിനിടെ 1054 പേർ കൊറോണവൈറസ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണങ്ങൾ 80,766 ആയി. 9.90 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 38.59 ലക്ഷം പേർ രോഗമുക്തരായി.
ആഗോള തലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ യുഎസിന് തൊട്ടുപിന്നിലായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അതേ സമയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി യുഎസിനേക്കാൾ ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണവും മരണവും ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസവും ഏറ്റവും കൂടുതൽ രോഗ ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Discussion about this post