ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ ട്വിറ്ററിലൂടെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് കഴിഞ്ഞ സ്ഥിതിക്ക് പാര്‍ട്ട് ടൈം ജോലിയായ പ്രധാന മന്ത്രിപ്പണി മോഡിക്ക് ചെയ്യാമല്ലോയെന്ന് രാഹുല്‍ പരിഹസിച്ചു.
അതൊക്കെയിരിക്കട്ടെ പ്രധാനമന്ത്രിയായി അധികാരമേറ്റിട്ട് 1654 ദിവസം പിന്നിട്ടു. പക്ഷേ ഒരു വാര്‍ത്താ സമ്മേളനം പോലും നടത്തിയിട്ടില്ലല്ലോ? ഇതാ ഇന്ന് ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ചിത്രങ്ങളാണിത്. ഒരിക്കലെങ്കിലും മാധ്യമങ്ങളെ വിളിച്ചു കൂട്ടി വാര്‍ത്താ സമ്മേളനം നടത്തി നോക്കണം. നല്ല രസമാണ് അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എന്നു കൂടി രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.
Dear Mr Modi,
Now that campaigning is over, hope you can spare some time for your part-time job as PM.
Btw its been 1,654 days since u became PM. Still no press conference?
Some pics from our Hyderabad PC today. Try one someday, it’s fun having questions thrown at you! pic.twitter.com/Tc3I1kLGBI
— Rahul Gandhi (@RahulGandhi) December 5, 2018
അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിന് തയ്യാറായ അന്നു മുതല്‍ ശക്തമായതാണ് രാഹുല്‍ ഗാന്ധി-നരേന്ദ്ര മോഡി വാക്ക് പോര്. കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. പാര്‍ട്ടി നേതാക്കളുടെ പേര് പോലും അറിയാത്ത ആളാണ് കോണ്‍ഗ്രസ് നേതാവ് എന്ന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മോഡി പറഞ്ഞിരുന്നു.