ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞതാണ് നടപടിക്ക് കാരണമായത്. ലഭ്യത കുറഞ്ഞതോടെ ഉള്ളി വില ഉയരാന്‍ ഇടയായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Government bans export of onions with immediate effect pic.twitter.com/BuAdFAGSpK
— ANI (@ANI) September 14, 2020
ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ തരത്തില്‍പ്പെട്ട ഉള്ളിയുടെയും കയറ്റുമതി നിരോധിച്ചതായും അധികൃതര്‍ അറിയിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ കനത്ത മഴ ഉള്ളിക്കർഷകർക്ക് തിരിച്ചടി ആയിരുന്നു. ക്ഷാമം നേരിട്ടതിനെ തുടർന്ന് ഡല്‍ഹി ഉൾപ്പടെ ഉള്ള മേഖലയിൽ കിലോയ്ക്ക് നാല്പത് രൂപയ്ക്കടുത്തു ഉയർന്നിരുന്നു. ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് ഉള്ളി കയറ്റി അയച്ചിരുന്നത്.
Discussion about this post