ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി എംവി ശ്രേയാംസ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച 3.10-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേയ്ക്കാണ് ശ്രേയാംസ് കുമാര്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
18 രാജ്യസഭാംഗങ്ങളാണ് പുതിയതായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട ചില എംപിമാര്‍ കഴിഞ്ഞ മാസം രാജ്യസഭ ചെയര്‍മാന്റെ ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബാക്കിയുള്ളവരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടത്തിയത്.
മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, അംഗങ്ങളായിരുന്ന എംപി വീരേന്ദ്രകുമാര്‍, അമര്‍ സിങ് തുടങ്ങിയവരടക്കം 19 പേര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് സഭാ നടപടികള്‍ ആരംഭിക്കുന്നത്. ഏതാനും ബില്ലുകളാണ് ഇന്ന് രാജ്യസഭ പരിഗണിക്കുന്നത്.
Discussion about this post