മുംബൈ: മുംബൈ പാക് അധീന കാശ്മീരിനോട് ഉപമിച്ചത് ശരിവെയ്ക്കുന്ന തരത്തിലുള്ള അനുഭവങ്ങളെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ നേരിടേണ്ടി വന്നതെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട്. മുംബൈയില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങവെയാണ് താരത്തിന്റെ പരാമര്‍ശം. അതേസമയം, വലിയ ദുഃഖത്തോടെയാണ് താന്‍ മടങ്ങുന്നതെന്നും കങ്കണ പറയുന്നു. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം.
‘അത്യധികം ദുഃഖത്തോടെ മുംബൈ വിടുന്നു, നിരന്തരമായ ആക്രമണങ്ങളിലൂടെ ഈ ദിവസങ്ങളിലെല്ലാം എന്നെ ഭയപ്പെടുത്തിയ രീതിയും, എന്റെ ഓഫീസിന് ശേഷം എന്റെ വീടും തകര്‍ക്കാനുണ്ടായ ശ്രമവും സുരക്ഷാമുന്നറിയിപ്പുകളും പാക് അധീനകശ്മീര്‍ എന്ന എന്റെ ഉപമ വളരെയധികം ശരിവെക്കുന്നു. ഇപ്പോള്‍ ഞാന്‍ രക്ഷപ്പെട്ടതായാണ് തോന്നുന്നത്.
ഒരു അമ്മയുടെ സ്പര്‍ശനം മുംബൈയില്‍ അനുഭവിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ജീവനോടെയിരിക്കുന്നത് തന്നെ ഭാഗ്യമാണ് എന്നുളളതാണ് ഇപ്പോഴത്തെ സാഹചര്യം. ശിവസേന സോണിയ സേന ആയി മാറി, മുംബൈ ഭരണകൂടം ഭീകരരായി മാറിയിരിക്കുകയാണ്.’ താരം ട്വിറ്ററില്‍ കുറിച്ചു.