അടുത്ത മാസം മുതല്‍ ടിവിക്ക് വില കൂടുമെന്ന് റിപ്പോര്‍ട്ട്. ടിവി പാനലുകള്‍ക്ക് നല്‍കിയിരുന്ന അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവിന്റെ കാലാവധി അവസാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടിവിക്ക് വികൂടുമെന്ന റിപ്പോര്‍ട്ട് വരുന്നത്.
രാജ്യത്ത് ടെലിവിഷന്‍ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് അനുകൂല സമീപനമാണ് ഇതിനോടുള്ളത്. അതിനിടെ സാസംങ് ഉള്‍പ്പടെയുള്ള കമ്പനികള്‍ ഉത്പാദനം വിയറ്റ്നാമില്‍നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റിയിരുന്നു.
ഇളവ് തുടര്‍ന്നില്ലെങ്കില്‍ വിലവര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് എല്‍ജി, പാനസോണിക്, തോംസണ്‍, സാന്‍സുയി എന്നീ കമ്പനികളും പ്രതികരിക്കുന്നു. 32 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന്‍ നാലുശതമാനം(കുറഞ്ഞത് 600 രൂപ)വിലവര്‍ധിച്ചേക്കും. 42 ഇഞ്ചിന് 1,500 രൂപവരെ ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post