ചെന്നൈ: തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5693 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5,02,759 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 74 പേരാണ് വൈറസ് ബാധമൂലം തമിഴ്നാട്ടില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 8381 ആയി ഉയര്‍ന്നു. നിലവില്‍ 47,012 പേരാണ് ചികിത്സയിലുള്ളത്. 4,47,366 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
അതേസമയം കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9894 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,59,445 ആയി ഉയര്‍ന്നു. 104 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 99,203 പേരാണ് ചികിത്സയിലുള്ളത്. 3,53,958 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
9,894 new #COVID19 cases and 104 deaths reported in Karnataka in the last 24 hours. There are 4,59,445 cases in the State now, including 3,52,958 discharges and 99,203 active cases: State Health Department pic.twitter.com/ubbbrTr9pV
— ANI (@ANI) September 13, 2020
Discussion about this post