ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പുള്ള മെഡിക്കല്‍ പരിശോധനയ്‌ക്കെന്ന് ഡല്‍ഹി എയിംസ് അധികൃതര്‍. ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കൊവിഡ് ബാധിതനായി നിരീക്ഷണത്തില്‍ കഴിയവെ ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ട അമിത്ഷായെ ഓഗസ്റ്റ് 18 ന് എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് 30 നാണ് അദ്ദേഹം ആശുപത്രി വിട്ടത്.