മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിക്ക് ജയിലില്‍ ദുരിത ജീവിതമെന്ന് റിപ്പോര്‍ട്ട്. മുംബൈ ബൈക്കുള ജയിലില്‍ റിയക്കായി ഒരുക്കിയ സെല്ലില്‍ സീലിങ് ഫാനോ കിടക്കയോ ഒന്നും തന്നെയില്ല. ഉള്ളത് ഒരു പായ മാത്രമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ദ്രാണി മുഖര്‍ജിയുടെ തൊട്ടടുത്ത സെല്ലിലാണ് റിയ നിലവില്‍ കഴിയുന്നത്.
സുരക്ഷാ കാരണങ്ങളാലാണ് റിയയെ ഒറ്റമുറി സെല്ലില്‍ പ്രവേശിപ്പിച്ചതെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. മൂന്നു ഷിഫ്റ്റുകളിലായി രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ വീതം റിയക്ക് കാവലുണ്ടാകും. റിയക്ക് കിടക്കാനായി കിടക്കയും തലയിണയും അനുവദിച്ചിട്ടില്ലെന്നും പായ മാത്രമാണ് നല്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.
ഇതുവരെ ഫാന്‍ നല്‍കിയിട്ടില്ലെന്നും കോടതി പറഞ്ഞാല്‍ ടേബിള്‍ ഫാന്‍ അനുവദിക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകള്‍ സംബന്ധിച്ച് ചൊവ്വാഴ്ചയാണ് റിയയെ മുംബൈ പോലീസ് അറസ്റ്റു ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു എന്ന ആരോപണവും റിയയ്ക്കെതിരെ ഉണ്ട്.
Discussion about this post