മുംബൈ: താന്‍ ലഹരിമരുന്നിന് അടിമയാണെന്ന് നടി കങ്കണ റണാവത്ത് തുറന്ന് പറയുന്ന വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ നിറയുന്നു. ബോളിവുഡില്‍ പിടിച്ചു നില്ക്കാന് തന്റെ കഷ്ടപ്പാടുകളും തുടര്‍ന്ന് അക്കാലത്ത് മയക്കുമരുന്ന് ഉപയോഗിച്ചതുമാണ് കങ്കണ വീഡിയോയില്‍ പറയുന്നത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെ വീഡിയോ ആയുധമാക്കി കേസ് ബലപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. മുംബൈ പോലീസ് നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ തെളിവായി ലഭിക്കുന്നത്. മുന്‍ കാമുകനും നടനുമായ അധ്യായന്‍ സുമനും കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് മുമ്പ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കങ്കണയ്ക്കെതിരെ കേസെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പോലീസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണത്തിനോട് സഹകരിക്കുമെന്നും കങ്കണ അറിയിച്ചത്. ഇതിന് പിന്നാലെയാണ് വീഡിയോ വൈറലാകുന്നത്.
Discussion about this post