ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി രഘുവന്‍ഷ് പ്രസാദ് സിംഗ് അന്തരിച്ചു. 74 വയസായിരുന്നു. നേരത്തേ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
അതേസമയം ആര്‍ജെഡി സ്ഥാപക നേതാവ് കൂടിയായ രഘുവംശ പ്രസാദ് സിംഗ് വ്യാഴാഴ്ച ആര്‍ജെഡിയില്‍ നിന്ന് രാജിവെച്ചിരുന്നു. ലാലുപ്രസാദ് യാദവിന് തുറന്ന കത്തെഴുതിയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. മാഫിയ തലവനും രാഷട്രീയക്കാരനുമായ രമാ സിംഗിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് രഘുവന്‍ഷ് ആര്‍ജെഡി വിടാന്‍ കാരണമായത്. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് രഘുവന്‍ഷ് എഴുതിയ കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Former Union Minister Raghuvansh Prasad Singh passes away.
He was admitted at All India Institute of Medical Sciences (AIIMS) in Delhi. pic.twitter.com/PbqAEBtkfF
— ANI (@ANI) September 13, 2020