ന്യൂഡല്‍ഹി: കോവിഡ് മുക്തനായി ആശുപത്രി വിട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി 11 മണിയോടെ അമിത്ഷായെ എയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 2 ന് കോവിഡ് ബാധിതനായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമിത് ഷാ രോഗമുക്തനായി ആഗസ്റ്റ് 14 ന് ആശുപത്രി വിട്ടിരുന്നു.
തുടര്‍ന്ന് ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയായിരുന്നു. അതിനിടെയാണ് ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ ആഗസ്റ്റ് 18 ന് എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യവാനായി ആഗസ്റ്റ് 31 ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.
കോവിഡ് മുക്തനായെങ്കിലും ശ്വസിക്കുന്നതിന് ചില ബുദ്ധിമുട്ടുകള്‍ അദ്ദേഹം നേരിടുന്നുണ്ടായിരുന്നു. കൊറോണയുടെ പ്രധാനലക്ഷണങ്ങളിലൊന്ന് ശ്വാസതടസ്സമായതിനാല്‍ ആശുപത്രിയി്ല്‍ കഴിയുന്ന അദ്ദേഹത്തെ വീണ്ടും കൊറോണ പരിശോധനയ്ക്ക് വിധേയനാക്കിയേക്കും.
Discussion about this post