കൊല്‍ക്കത്ത: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിക്ക് പിന്തുണ അറിയിച്ച് കൂറ്റന്‍ റാലി സംഘടിപ്പിച്ച് കോണ്‍ഗ്രസ്, പശ്ചിമ ബംഗാളിലാണ് റാലി സംഘടിപ്പിച്ചത്. ബംഗാളിന്റെ മകളായ റിയക്കെതിരായ രാഷ്ട്രീയ ഗൂഢാലോചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു റാലി നടത്തിയത്.
പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നിര്‍ദേശപ്രകാരമായിരുന്നു റാലി സംഘടിപ്പിച്ചത്. ബംഗാളിന്റെ മകളായ റിയ ചക്രബര്ത്തിക്കെതിരായി നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനയും പ്രതികാര നടപടിയും അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
നിലവില്‍ ലഹരിമരുന്ന് കേസില്‍ കോടതി ജാമ്യം നിഷേധിച്ചതോടെ മുംബൈയിലെ ബൈക്കുള ജയിലിലാണ് റിയ. നേരത്തെ ജാമ്യാപേക്ഷയ്ക്ക് സമര്‍പ്പിച്ചിരുന്നുവെങ്കിലും റിയയുടെയും സഹോദരന്റെയും ഉള്‍പ്പടെ എട്ട് പേര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഹൈക്കോടതിയെ സമീപിക്കുമെന്ന് റിയയുടെ അഭിഭാഷകന് വ്യക്തമാക്കിയിരുന്നു.
বাংলার মেয়ে রিয়া চক্রবর্তীর উপর রাজনৈতিক অভিসন্ধি ও প্রতিহিংসামূলক আচরণ বরদাস্ত করা হবে না।
উক্ত দাবি নিয়ে আজ পশ্চিমবঙ্গ প্রদেশ কংগ্রেসের সভাপতি অধীর রঞ্জন চৌধুরীর নির্দেশানুসারে প্রদেশ কংগ্রেস দপ্তর থেকে ওয়েলিংটন মোড় পর্যন্ত প্রতিবাদ কর্মসূচী গ্রহন করা হয়। pic.twitter.com/rXKW4knBMS
— West Bengal Congress (@INCWestBengal) September 12, 2020
Discussion about this post