മധുര: നീറ്റ് പരീക്ഷാപ്പേടിയില്‍ ഒരു വിദ്യാര്തനീറ്റ് പരീക്ഷാപ്പേടിയില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി. മധുര സ്വദേശി ജ്യോതി ദുര്‍ഗ്ഗയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷാ പേടിയില്‍ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. പ്രവേശന പരീക്ഷ വിജയിക്കുമോ എന്ന് ഉറപ്പിലാത്തതിനാല് മരിക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചിരിക്കുന്നത്.
നീറ്റ് പരീക്ഷാ ആശങ്കയില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. പ്ലസ് ടു പരീക്ഷയ്ക്ക് ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളാണ് ഇവര്‍. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം മെഡിക്കല്‍ പ്രവേശനം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നീതി വേണമെന്ന് ആവശ്യപ്പെട്ട് ജ്യോതിയുടെ ബന്ധുക്കളും നാട്ടുകാരും മധുരയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
Discussion about this post