ന്യൂഡല്‍ഹി: ചൈനീസ് നീക്കങ്ങളെ ചെറുക്കാന്‍ സൈന്യം സര്‍വ സജ്ജമാണെന്നും ചൈനയുടെ ഭാഗത്തുനിന്ന് എന്ത് പ്രകോപനമുണ്ടായാലും അതിന് തക്ക മറുപടി നല്‍കുമെന്നും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യ-ചൈന സംഘര്‍ഷം സംബന്ധിച്ച പാര്‍ലമെന്ററി ഡിഫന്‍സ് കമ്മിറ്റി യോഗത്തിലാണ് ബിപിന്‍ റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
സൈന്യം ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിയന്ത്രണരേഖയിലെ സ്ഥിതിയില്‍ മാറ്റം വരുത്താനുള്ള ചൈനീസ് നീക്കങ്ങളെ ചെറുക്കാന്‍ സൈന്യം സര്‍വസജ്ജമാണ്. ചൈനയുടെ ഭാഗത്തുനിന്ന് എന്ത് പ്രകോപനമുണ്ടയാലും അതിന് തക്ക മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ആദ്യമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് നേരത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.
Discussion about this post