കൊവാക്‌സിന്‍; മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് ഭാരത് ബയോടെക്

covaxin | big news live

ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് ഭാരത് ബയോടെക്. ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കൊവാക്സിന്‍ മൃഗങ്ങളില്‍ രോഗപ്രതിരോധ ശേഷിയും പ്രകടമാക്കിയിട്ടുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയത്.

കൊവാക്സിന്റെ മൃഗങ്ങളിലെ പരീക്ഷണ ഫലങ്ങള്‍ ഭാരത് ബയോടെക് അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കുന്നുവെന്നും പരീക്ഷണത്തില്‍ വാക്സിന്‍ ഫലപ്രാപ്തി പ്രകടമാക്കുന്നുവെന്നുമാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനം ട്വീറ്റ് ചെയ്തിരിക്കുന്നത്.

മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിക്കുന്നത് കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സിന്‍ രാജ്യത്തുടനീളമുള്ള 12 സ്ഥാപനങ്ങളിലാണ് പരീക്ഷിക്കുന്നത്. ആദ്യ ഘട്ട പരിശോധനയുടെ ഫലങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് ഈ വാക്സിന്‍ വികസിപ്പിക്കുന്നത്.

Exit mobile version