ന്യൂഡല്‍ഹി: ജെഇഇ മെയിന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. രാജ്യത്തെ 660 കേന്ദ്രങ്ങളിലായി 8.58 ലക്ഷം വിദ്യാര്‍ത്ഥികളാണ് ജെഇഇ മെയിന്‍ പരീക്ഷ എഴുതിയത്. 24 വിദ്യാര്‍ത്ഥികളാണ് 100 പെര്‍സെന്റൈല്‍ സ്‌കോര്‍ ചെയ്തത്.
2.45 ലക്ഷം വിദ്യാര്‍ത്ഥികള്‍ 27ന് നടക്കുന്ന ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാന്‍ അര്‍ഹരായി. ഫലം ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in-ല്‍ ലഭിക്കും. അതില്‍ View Result/Scorecard എന്ന ഒരു ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ ആപ്ലിക്കേഷന്‍ നമ്പറും ഡേറ്റ് ഓഫ് ബര്‍ത്തും എന്റര്‍ ചെയ്യണം. സെക്യൂരിറ്റി പിന്‍ കൂടി അടിച്ച് ലോഗിന്‍ ചെയ്യാം. ഓപ്പണ്‍ ആയി വരുന്ന പേജില്‍ നിങ്ങള്‍ക്ക് പരീക്ഷാ ഫലം ലഭിക്കും.
Discussion about this post