മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 24000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 393 പേര്‍

മുംബൈ: മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 24886 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1015681 ആയി ഉയര്‍ന്നു.


കഴിഞ്ഞ 24 മണിക്കൂറിനിടെ 393 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 28724 ആയി ഉയര്‍ന്നു. നിലവില്‍ 271566 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 715023 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4266 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 209748 ആയി ഉയര്‍ന്നു. 21 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 4687 ആയി ഉയര്‍ന്നു. നിലവില്‍ 26907 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version