ചെന്നൈ: ആദായ നികുതിവെട്ടിക്കാന്‍ ശ്രമം നടത്തിയെന്നാരോപിച്ച് സംഗീത സംവിധായകന് എആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പിന്റെ അപ്പീലിലാണ് ഹൈക്കോടതി റഹ്മാന് നോട്ടീസ് അയച്ചത്.
യുകെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സ് റിങ് ടോണ്‍ കമ്പോസ് ചെയ്തതിന്റെ പ്രതിഫലം റഹ്മാന് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നല്കിയതു വഴി നികുതി വെട്ടിച്ചുവെന്നാണ് കേസ്. എആര്‍ റഹ്മാന് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടി രൂപ വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് ആരോപിക്കുന്നു. 2010ലാണ് എആര്‍ റഹ്മാന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് വേണ്ടി റിങ് ടോണ്‍ കമ്പോസ് ചെയ്തത്.
സംഭവത്തില്‍ എഎര്‍ റഹ്മാന് ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്റ്റ് ലംഘിച്ചുവെന്നും ആദായ നികുത വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. 2010ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് 2015ലാണ് ആദ്യം കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ റഹ്മാന് തയ്യാറായിരുന്നില്ല.
Discussion about this post