കൊല്‍ക്കത്ത: കൊറോണ വൈറസ് വ്യാപനം ഭീതിയായി നിലനില്‍ക്കുമ്പോഴും ബംഗാളില്‍ മാസ്കും സാമൂഹിക അകലവും ഇല്ലാതെ കൂറ്റന്‍ റാലി നടത്തി ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷ്. ബംഗാളില്‍ നിന്നും കൊറോണ വൈറസ് പോയെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള റാലി നടത്തിയത്.
‘ജനക്കൂട്ടം സന്തോഷം തരുന്നതാണ്. ഇവിടെ ഈ തിരക്കുകാണുന്നത് ദീദിക്കും(മമതാ ബാനര്‍ജി) സഹോദരങ്ങള്‍ക്കും അത്ര സുഖമുള്ള കാര്യമല്ല. ബംഗാളില്‍നിന്ന് കൊറോണ പോയി. ബിജെപി യോഗങ്ങളും റാലികളും സംഘടിപ്പിക്കാതിരിക്കാനാണ് സംസ്ഥാനത്ത് ഇപ്പോള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്- അദ്ദേഹം റാലിയില്‍ ആരോപിച്ചു.
നൂറുകണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. റാലിയില്‍ പങ്കെടുത്ത നേതാക്കളും മാസ്ക് ധരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറില്‍ 95735 ആളുകള്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച അവസരത്തിലാണ് ബിജെപി നേതാവിന്റെ പ്രസ്താവന. ബുധനാഴ്ച 3107 പേര്‍ക്കാണ് ബംഗാളില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
#Corona চলে গেছে!
দিদিমণি শুধু শুধু ঢং করছেন, lockdown করছেন যাতে BJP মিটিং মিছিল না করতে পারে!
Corona is Gone! Didi is uselessly imposing lockdown so that BJP cannot hold meetings and rallies: Dilip Ghosh pic.twitter.com/E20mcfph29
— Indrajit Kundu | ইন্দ্রজিৎ – কলকাতা (@iindrojit) September 10, 2020
Discussion about this post