തിരുവനന്തപുരം: ബോളിവുഡ് താരം കങ്കണയ്ക്ക് പിന്തുണയുമായി നടി അഹാന കൃഷ്ണ. അനധികൃതമായി നിര്‍മാണം നടത്തി എന്ന് ആരോപിച്ച് നടി കങ്കണയുടെ ഓഫിസ് കെട്ടിടം പൊളിച്ചുനീക്കിയ സംഭവത്തിലാണ് നടിക്ക് പിന്തുണ അറിയിച്ച് അഹാന രംഗത്തെത്തിയത്.
സോഷ്യല്‍മീഡിയയിലൂടെയാണ് അഹാന കങ്കണയ്ക്ക് പിന്തുണ അറിയിച്ചത്. കങ്കണയുടെ കെട്ടിടം പൊളിച്ചുനീക്കുന്ന ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ അഹാനയുടെ പ്രതികരണം.
ദൗര്‍ഭാഗ്യകരമായ ഈ അവസ്ഥയുണ്ടാകുന്നത് നിങ്ങള്‍ക്കാണെങ്കിലോ എന്ന് ചിന്തിക്കൂ എന്ന് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ അഹാന ചോദിക്കുന്നു. ‘മീഡിയ…. ശാന്തരാവുക, കങ്കണയുടെ പൊളിച്ചുമാറ്റിയ കെട്ടിടത്തിനകത്ത് എന്താണെന്ന് നമ്മള് കാണേണ്ടതില്ല. ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്പോള്‍, അത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ചിന്തിക്കൂവെന്നും’ അഹാന പറയുന്നു.
‘അന്യായമായി നിങ്ങളുടെ വീടിന്റെ ഒരു ഭാഗം പൊളിക്കപ്പെടുമ്പോള്‍ വീട്ടിലേക്ക് ആളുകള്‍ തള്ളിക്കയറുന്നത് നിങ്ങള്‍ക്ക് ഇഷ്മാപ്പെടുമോ?’.- അഹാന ചോദിക്കുന്നു. കങ്കണയുടെ മുബൈയിലെ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പൊളിച്ചു നീക്കാനുള്ള നടപടി മുംബൈ കോര്പറേഷന് ആരംഭിച്ചത്.
അതേസമയം, കങ്കണയുടെ ഓഫീസിനും വസതിക്കും പുറത്ത് ഇന്നും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സഹോദരി രംഗോലി ചന്ദേലും കങ്കണയും ഇപ്പോള്‍ മുംബൈയിലെ വസതിയിലാണുള്ളത്. കങ്കണയുടെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ശിവസേനയെ വെല്ലുവിളിച്ചും കര്‍ണിസേന മുംബൈയില്‍ ഇന്നും പ്രകടനം നടത്തിയിരുന്നു.
Discussion about this post