ചെന്നൈ: വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യ ഉപേക്ഷിച്ച് പോയതിന്റെ വിഷമത്തില്‍ 29കാരന് ജീവിതം അവസാനിപ്പിച്ചു. തമിഴ്നാട് കോയമ്പത്തൂര്‍ സെന്നനൂര്‍ ഗ്രാമത്തില്‍ എന്‍ ഗോവിന്ദരാജിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യ മഞ്ജുള ദേവിയുടെ വീട്ടുകാര്‍ക്കെതിരെ ഗോവിന്ദരാജിന്റെ കുടുംബം രംഗത്തെത്തി.
ഗോവിന്ദരാജിന്റെ അയല്‍വാസിയുടെ മകളായിരുന്നു മഞ്ജുള ദേവി. ഗോവിന്ദരാജും മഞ്ജുള ദേവിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്നും എന്നാല്‍ മഞ്ജുള ദേവിയുടെ വീട്ടുകാര്‍ ഇതിന് എതിരായിരുന്നുവെന്നും ഗോവിന്ദരാജിന്റെ അമ്മ കാഞ്ചന പറയുന്നു.
സെപ്റ്റംബര്‍ ആറിന് 20കാരിയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായി. ഇതില്‍ കുപിതരായ മഞ്ജുള ദേവിയുടെ വീട്ടുകാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ വന്നതായി ഗോവിന്ദരാജിന്റെ അമ്മ ആരോപിക്കുന്നു. കുടുംബവഴക്ക് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഗോവിന്ദരാജിന്റെ അമ്മയായ കാഞ്ചന പൊലീസ് സ്റ്റേഷനെ സമീപിച്ചു.
ഇരു കുടുംബാംഗങ്ങളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അന്വേഷണത്തിനിടെ, മഞ്ജുള ദേവി വീട്ടുകാരോട് ഒപ്പം പോകാന്‍ തീരുമാനിച്ചു. താലി അഴിച്ച് ഗോവിന്ദരാജിനെ ഏല്‍പ്പിച്ചതായും കാഞ്ചനയുടെ പരാതിയില്‍ പറയുന്നു. അതിനിടെ മഞ്ജുള ദേവിയുടെ അച്ഛന് ഗോവിന്ദരാജിനെ അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെയാണ് ഗോവിന്ദരാജിന്റെ മരണം.
Discussion about this post