മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ ഭൂചലനം. പുലര്‍ച്ചെ 3.57ന് പാല്ഗാര് ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി. പത്ത് കീലോമീറ്റര്‍ താഴ്ചയില്‍ ഭൂചലനം ഉണ്ടായെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള എന്‍സിഎസ് അറിയിച്ചത്.
അതേസമയം ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗുജറാത്തിന്റെയും മുംബൈയുടെയും സമീപ ജില്ലയായ പല്‍ഗാറില്‍ താരാപൂര്‍ ആണവ നിലയങ്ങളുടെ യൂണിറ്റുകള്‍ ഉണ്ട്. കഴിഞ്ഞയാഴ്ച മുതല്‍ ഇവിടെ തീവ്രത കുറഞ്ഞ ഭൂചനലങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.
Earthquake of magnitude 3.5 on the Richter scale occurred at 03:57 am today, 98-km north of Mumbai, Maharashtra: National Centre for Seismology (NCS) pic.twitter.com/j78187pj3v
— ANI (@ANI) September 11, 2020
Discussion about this post