ചെന്നൈ: ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മകനും ഗായകനുമായ എസ് പി ചരണ്‍. അപ്പയ്ക്ക് ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി റജിസ്റ്റര്‍ ചെയ്തുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും എസ് പി ചരണ്‍ വ്യക്തമാക്കി.
എസ്പിബിയുടെ ആരോഗ്യ നില സംബന്ധിച്ച് പല വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അത് ആരും വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ എസ്പിബിയുടെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം മയക്കത്തില്‍ നിന്നും ഉണര്‍ന്നുവെന്നും എസ് പി ചരണ്‍ പറഞ്ഞു.
‘അപ്പ പതിയെ ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. അണുബാധ പോലെയുള്ള മറ്റ് പ്രയാസങ്ങള്‍ ഉണ്ടാകില്ല എന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. നിലവില്‍ യാതൊരു കുഴപ്പങ്ങളുമില്ല. അപ്പയുടെ ആരോഗ്യത്തിനും മടങ്ങിവരവിനും വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി പറയുകയാണ്.” എന്ന് എസ്പി ചരണ്‍ പറഞ്ഞു.
എന്നാല്‍ അപ്പയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പല വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. അപ്പയ്ക്ക് ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി റജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുകയാണെന്നും ഡിസ്ചാര്‍ജ് ചെയ്തുവെന്നും കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടു. ഇതു രണ്ടും ഒരേ ദിവസം പുറത്തു വന്ന വാര്‍ത്തകളാണ്. അതുപോലെ അപ്പ ഐസിയുവില്‍ കിടന്ന് ആരാധകര്‍ക്കായി പാട്ടു പാടി എന്നും വ്യാജസന്ദേശങ്ങള്‍ പങ്കുവയ്ക്കപ്പെട്ടു.
ദയവു ചെയ്ത് ആരും ഇത്തരം പ്രചാരണങ്ങള്‍ നടത്തരുത്. അതെല്ലാം ഞങ്ങള്‍ കുടുംബാംഗങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്. ഓരോ ദിവസവും അതിരാവിലെ മുതല്‍ അര്‍ധരാത്രി വരെ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഇക്കാര്യങ്ങള്‍ ചോദിച്ചു നൂറുകണക്കിനു ഫോണ്‍ കോളുകളാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post