ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9217 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 430947 ആയി ഉയര്‍ന്നു.
9,217 new #COVID19 cases and 129 deaths reported in Karnataka in the last 24 hours. There are 4,30,947 cases in the State now, including 6,937 deaths, 3,22,454 discharges and 1,01,537 active cases: State Health Department pic.twitter.com/4ohYRYJKq3
— ANI (@ANI) September 10, 2020
129 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 6937 ആയി ഉയര്‍ന്നു. നിലവില്‍ 101537 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 322454 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ആന്ധ്രപ്രദേശില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 10175 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 435647 ആയി ഉയര്‍ന്നു. 68 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 4702 ആയി ഉയര്‍ന്നു. നിലവില്‍ 97338 ആക്ടീവ് കേസുകളാണ് ഉള്ളത്.
10,175 new #COVID19 positive cases and 68 deaths reported in Andhra Pradesh today. Total number of cases now at 5,37,687 including 97,338 active cases, 4,35,647 recoveries and 4,702 deaths: State COVID-19 nodal officer pic.twitter.com/sUb1z5Kmrw
— ANI (@ANI) September 10, 2020