ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4308 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 205482 ആയി ഉയര്‍ന്നു. 28 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 4666 ആയി ഉയര്‍ന്നു. നിലവില്‍ 25416 ആക്ടീവ് കേസുകളാണ് ഉള്ളത്.
9,004 RTPCR/CBNAAT/True Nat tests and 49,336 Rapid antigen test conducted today. A total of 19,62,120 tests done so far: Government of Delhi https://t.co/qEbNqF6RwE
— ANI (@ANI) September 10, 2020
അതേസമയം ഉത്തര്‍പ്രദേശിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7042 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 292029 ആയി ഉയര്‍ന്നു. 94 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 4206 ആയി ഉയര്‍ന്നു.
7042 new #COVID19 cases and 94 deaths reported in last 24 hours in the state; 4605 discharged. The COVID tally in the state rise to 2,92,029, including 4206 deaths and 2,21,506 discharged: Government of Uttar Pradesh pic.twitter.com/2Tjo7eElvF
— ANI UP (@ANINewsUP) September 10, 2020
Discussion about this post