ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മാധ്യമവിചാരണ നിര്‍ത്തണമെന്ന് അര്‍ണാബ് ഗോസ്വാമിയോട് ഡല്‍ഹി ഹൈക്കോടതി. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിക്കുന്നു. അര്‍ണാബിനെതിരെ ശശി തരൂര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
Delhi HC issues notice to Arnab Goswami and directs him to show restraint in a plea moved by @ShashiTharoor seeking an interim injunction against Arnab's @republic from broadcasting defamatory content regarding him in light of Sunanda Pushkar case
#ArnabGoswami #RepublicTV pic.twitter.com/g4Rp9BhrYO
— Live Law (@LiveLawIndia) September 10, 2020
അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉന്നയിച്ച് സമാന്തര കോടതി നടത്തി മാധ്യമവിചാരണ നടത്താന്‍ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. തെളിവുകളുടെ പവിത്രതയും ക്രിമിനല്‍ വിചാരണയും മാനിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. സുനന്ദ പുഷ്കര്‍ കേസുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ അവസാനിപ്പിക്കണമെന്നും കോടതി അര്‍ണബിനോട് നിര്‍ദേശിച്ചു. 2017 ഡിസംബര്‍ ഒന്നിനാണ് ശശി തരൂര്‍ റിപ്പബ്ലിക് ടിവിയുടെ പ്രോഗ്രാമിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്.
Delhi HC issues notice to Arnab Goswami and directs him to show restraint in a plea moved by @ShashiTharoor seeking an interim injunction against Arnab's @republic from broadcasting defamatory content regarding him in light of Sunanda Pushkar case
#ArnabGoswami #RepublicTV pic.twitter.com/g4Rp9BhrYO
— Live Law (@LiveLawIndia) September 10, 2020
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി സംപ്രേഷണം ചെയ്ത വാര്‍ത്തകളില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടായിരുന്നുവെന്നാണ് തരൂര്‍ നല്കിയ പരാതി. നേരത്തെ തിരുവനന്തപുരം സിജെഎം കോടതിയിലും അര്‍ണാബിനെതിരെ തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. 2017 ജൂണിലാണ് തരൂര്‍ പരാതി നല്‍കിയത്.
Discussion about this post