ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 44 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 95735 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4465864 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1172 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 75062 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 919018 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 3471784 പേരാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 23816 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം967349 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 325 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 252734 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 686462 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9540 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം421730 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. നിലവില്‍ 99470 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 315433 പേരാണ് രോഗമുക്തി നേടിയത്. തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5584 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 480524 ആയി ഉയര്‍ന്നു. 78 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 8090 ആയി ഉയര്‍ന്നു.
Single-day spike of 95,735 new #COVID19 cases & 1,172 deaths reported in India, in the last 24 hours.
The total case tally stands at 44,65,864 including 919018 active cases, 3471784 cured/discharged/migrated & 75062 deaths: Ministry of Health pic.twitter.com/eaRLQHDesZ
— ANI (@ANI) September 10, 2020
Discussion about this post