ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9540 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം421730 ആയി ഉയര്‍ന്നു.
9,540 new #COVID19 cases and 128 deaths reported in Karnataka in the last 24 hours. There are 4,21,730 cases in the State now, including 3,15,433 discharges and 99,470 active cases: State Health Department pic.twitter.com/cQ0MPzyGjp
— ANI (@ANI) September 9, 2020
കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. നിലവില്‍ 99470 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 315433 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം തമിഴ്‌നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5584 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 480524 ആയി ഉയര്‍ന്നു. 78 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 8090 ആയി ഉയര്‍ന്നു.
Tamil Nadu records 5,584 new #COVID19 cases and 78 deaths today; 6,516 people discharged. The total number of positive cases in the state rises to 4,80,524 including 4,23,231 discharges and 8,090 deaths: State Health Department pic.twitter.com/MourwkGQeB
— ANI (@ANI) September 9, 2020
Discussion about this post