ഭോപ്പാല്‍: സ്വവര്‍ഗ ദമ്പതികള്‍ ഭാര്യ ഭര്ത്താക്കന്മാരായി ജീവിച്ചത് എട്ട് വര്‍ഷം. മധ്യപ്രദേശിലെ സീഹോറിലാണ് സംഭവം. ഇരുവരുടെയും മരണശേഷമാണ് ഈ വിവരം വീട്ടുകാര്‍ അറിഞ്ഞത്. 2012ലായിരുന്നു ദമ്പതികളുടെ വിവാഹം. 2014ല്‍ ഇരുവരും ഒരു കുട്ടിയെ ദത്തെടുത്തിരുന്നു.
കുടുംബകലഹത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ദമ്പതികളെ ആഗസ്റ്റില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതിനാല്‍ ആഗസ്റ്റ് 12ന് ഭോപ്പാലിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ആഗസ്റ്റ് 12ന് മരണത്തിനു കീഴടങ്ങി.
ആഗസ്റ്റ് 16നാണ് ഭര്‍ത്താവ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് ദമ്പതികള്‍ പുരുഷന്മാരാണെന്ന് കണ്ടെത്തിയത്. ഇതേപ്പറ്റി കുടുംബത്തോട് ചോദിച്ചെങ്കിലും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അഡീഷ്ണല്‍ പോലീസ് സുപ്രണ്ട് സമീര്‍ പറഞ്ഞു.
ഇതേപ്പറ്റി തങ്ങള്‍ അറിഞ്ഞില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ദമ്പതികളില്‍ ഭാര്യ സ്ത്രീയല്ലെന്നറിയില്ലെന്നായിരുന്നുവെന്ന് ബന്ധുക്കളും കൂട്ടിച്ചേര്‍ത്തു. തന്റെ സഹോദരന് എല്‍ജിബിടി മുന്നേറ്റങ്ങളെ പിന്തുണച്ചിരുന്നതായി മരിച്ചയാളുടെ സഹോദരന് പറഞ്ഞു.
Discussion about this post