മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 23816 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം967349 ആയി ഉയര്‍ന്നു.
Maharashtra reports 23,816 new #COVID19 cases, 13,906 discharges and 325 deaths today. The total number of cases in the state rises to 9,67,349 including 6,86,462 recoveries and 2,52,734 active cases: Public Health Department, Maharashtra pic.twitter.com/HsnWxRv2Og
— ANI (@ANI) September 9, 2020
കഴിഞ്ഞ 24 മണിക്കൂറിനിടെ 325 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 252734 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 686462 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ബംഗാളിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3107 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 190063 ആയി ഉയര്‍ന്നു. 53 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 3730 ആയി ഉയര്‍ന്നു. നിലവില്‍ 23341 ആക്ടീവ് കേസുകളാണ് ഉള്ളത്.
West Bengal reports 3,107 new #COVID19 cases and 53 deaths today; 2,967 discharged. The total cases in the state stand at 1,90,063, including 3,730 deaths and 1,62,992 discharged patients. Active cases 23,341: Department of Health & Family Welfare, West Bengal pic.twitter.com/IAxDSfDiZY
— ANI (@ANI) September 9, 2020
Discussion about this post