ന്യൂഡല്‍ഹി; ഒരിടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച പ്രതിദിന രോഗികളുടെ എണ്ണം 4000 കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4039 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ ഡല്‍ഹിയിലെ ആകെ രോഗ ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഡല്‍ഹിയില്‍ പ്രതിദിനം അര ലക്ഷം പേരെ പരിശോധിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, കര്‍ണാടകയിലും രോഗവ്യാപനം അതിതീവ്രമാവുകയാണ്. ബുധനാഴ്ച മാത്രം 9540 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
128 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ ബംഗളൂരുവില്‍ മാത്രം 3419 രോഗികളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 41 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ ബംഗളൂരുവിലെ ആകെ രോഗികള്‍ 421730 ആയി ഉയര്‍ന്നു. ആകെ മരണം 6808.