കന്നഡ ചലച്ചിത്ര മേഖലയിലെ ലഹരി ഇടപെടുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയടക്കം നിരവധി പേരാണ് പിടിയിലായത്. എന്നാല്‍ ഇപ്പോള്‍ സംഭവം കര്‍ണാടക രാഷ്ട്രീയത്തിലും ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. അന്ന് തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി വോട്ട് തേടി ഇറങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ചര്‍ച്ചയായതോടെ താരവുമായി യാതൊരു ബന്ധമില്ലെന്ന് വ്യക്തമാക്കി ബിജെപി നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്.
കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ വിജയേന്ദ്രയോടൊപ്പം നടി വോട്ട് ചോദിച്ചെത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. രാഗിണി ദ്വിവേദി പാര്‍ട്ടി നേതാവല്ലെന്നും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ബിജെപിനേതൃത്വം ഇപ്പോള്‍ വ്യക്തമാക്കുന്നു.
ലഹരി ഇടപാടിലെ മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ് കേസില്‍ ഒന്നാം പ്രതി. നടി രാഗിണിയാണ് രണ്ടാം പ്രതി. ഈ സാഹചര്യത്തിലാണ് ബിജെപി നേതൃത്വത്തിന്റെയും തള്ളി പറച്ചില്. കന്നഡ സിനിമാ മേഖലയിലെ ലഹരി റാക്കറ്റിന്റെ കണ്ണികള്‍ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്.
😍😎😇 pic.twitter.com/zimjYjLwoq
— Bhushan (@bhushannag) September 4, 2020
Discussion about this post