ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് പരിശോധന നടത്തുവാന്‍ ഇനി ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല. ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. കൊവിഡ് കണ്ടെത്തുന്നതിന് ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് താല്‍പര്യപ്പെടുന്നവര്‍ക്ക് ഇനി മുതല്‍ ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി.
രോഗ ലക്ഷണങ്ങളോ ഡോക്ടറുടെ കുറിപ്പടിയോ ഉണ്ടായിരുന്നവര്‍ക്ക് മാത്രമാണ് ഇതുവരെ പരിശോധന നടത്തിയിരുന്നത്. ഡല്‍ഹിയില്‍ താമസക്കാരനാണെന്ന് തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡ് കൈവശം വയ്ക്കുകയും കൊവിഡ് പരിശോധനയ്ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ച ഫോം പൂരിപ്പിക്കുകയും വേണമെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി, സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങുന്ന ബഞ്ച് നിര്‍ദേശിക്കുകയും ചെയ്തു.
അതേസമയം, ഡല്‍ഹിയില്‍ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി കോടതി വിലയിരുത്തി. സ്വമേധയാ പരിശോധന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ദിവസത്തില്‍ 2000 പരിശോധനകള്‍ നടത്തണമെന്നും കോടതി സ്വകാര്യ ലാബുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
Delhi govt has increased testing multi-fold.
I have directed Health Minister this morning that Doctor’s prescription shud not be asked for testing. Anyone can get himself tested.
— Arvind Kejriwal (@ArvindKejriwal) September 8, 2020