ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 89706 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4370129 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1115 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 73890 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 897394 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 3398845 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 20,131 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 9,43,772 ആയി ഉയര്‍ന്നു. പുതുതായി 380 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 27,407 ആയി ഉയര്‍ന്നു. നിലവില്‍ 2,43,446 രോഗികളാണ് ചികിത്സയിലുള്ളത്.
തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 87 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 8012 ആയി ഉയര്‍ന്നു. പുതുതായി 5684 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 474940 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 7866 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 412190 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 146 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 96918 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 308573 പേരാണ് രോഗമുക്തി നേടിയത്.
ഡല്‍ഹിയില്‍ 3,609 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 76 ദിവസത്തിനിടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണിത്. 1,97,135 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 19 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 4,618 ആയി. 2.34 ശതമാനമാണ് മരണനിരക്ക്. 22,377 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്.
India's #COVID19 case tally crosses 43 lakh mark with a spike of 89,706 new cases & 1,115 deaths reported in the last 24 hours.
The total case tally stands at 43,70,129 including 8,97,394 active cases, 33,98,845 cured/discharged/migrated & 73,890 deaths: Ministry of Health pic.twitter.com/a3xVEkeo0O
— ANI (@ANI) September 9, 2020
Discussion about this post