ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 87 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 8012 ആയി ഉയര്‍ന്നു. പുതുതായി 5684 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 474940 ആയി ഉയര്‍ന്നു.
Tamil Nadu records 5,684 new #COVID19 cases and 87 deaths today; 6,599 people discharged. The total positive cases in the state rise to 4,74,940, including 4,16,715 discharged and 8,012 deaths: State Health Department pic.twitter.com/Nw0vhv97Kj
— ANI (@ANI) September 8, 2020
നിലവില്‍ 50,213 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4,16,715 പേരാണ് രോഗമുക്തി നേടിയത്. ഇതില്‍ 6,599 പേര് ചൊവ്വാഴ്ച മാത്രം രോഗമുക്തി നേടി ആശുപത്രി വിട്ടവരാണ്. തമിഴ്നാട്ടില്‍ ഇതുവരെ 52,85,823 പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്.
അതേസമയം കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 7866 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 412190 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 146 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 96918 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 308573 പേരാണ് രോഗമുക്തി നേടിയത്.
7,866 new #COVID19 cases and 146 deaths reported in Karnataka in the last 24 hours. There are 4,12,190 cases in the State now, including 3,08,573 discharges and 96,918 active cases: State Health Department pic.twitter.com/FX5x1n780I
— ANI (@ANI) September 8, 2020
Discussion about this post