സംഗലി:ഇരുപത്തെട്ടുകാരനായ അനൂപ് പാട്ടീല്‍ ഇന്നൊരു നല്ല കര്‍ഷകനാണ്. മാസം അത്യാവശ്യം നല്ലൊരു തുക ശബളമായി വാങ്ങിക്കൊണ്ടിരുന്ന ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു അനൂപ്. എന്നാല്‍ ആകെ അന്നുണ്ടായിരുന്നൊരു സാമാധാനം ആറ് ദിവസം ജോലി ചെയ്താല്‍ പിന്നൊരു അവധി കിട്ടുമല്ലോ എന്നത് മാത്രമാണെന്നാണ് ഈ യുവാവ് പറയുന്നത്. അങ്ങനെ മനസില്ലാമാനസോടെ നാല് വര്‍ഷത്തിലധികം അവിടെ ജോലി ചെയ്തു.
അവസാനം രാജിക്കത്ത് നല്കി അവിടെനിന്നും ഇറങ്ങി. രാജിക്കാര്യം മൂന്ന് മാസത്തോളം രഹസ്യമാക്കിവെച്ച ഈ യുവാവ് ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കര്‍ഷകരെ പോയിക്കണ്ടു. കൃഷിയെക്കുറിച്ച് കഴിയാവുന്നത്രയും പഠിച്ചു.
തുടര്‍ന്ന് മൂന്നുമാസത്തിന് ശേഷം സ്വന്തം ഗ്രാമമായ. മഹാരാഷ്ട്രയിലെ സംഗലിയില്‍ തിരികെയെത്തി. കൃഷിചെയ്യാനായി മാനസികമായി എല്ലാ തയ്യാറെടുപ്പും നടത്തിയാണ് തിരിച്ചെത്തിയത്. അനൂപിന്റെ ആ ദൃഢ നിശ്ചയം തന്നെയാണ് ഈ തീരുമാനത്തില്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചവരുടെ വായടപ്പിച്ചത്.
രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം, ഒരു ജോലിക്കാരനായിരിക്കാന്‍ ആഗ്രഹമില്ലാത്ത അനൂപിന് കീഴില്‍ ഇന്ന് 10 മുതല്‍ 15 പേര് ജോലി ചെയ്യുന്നു. 12 ഏക്കര്‍ ഫാമില്‍ കാപ്സിക്കം, ചോളം, കരിമ്പ്, ചെണ്ടുമല്ലി എന്നിവയെല്ലാം സമൃദ്ധമായി വളരുന്നു.
എഞ്ചിനീയര്‍ അനൂപിന്റെ വാര്‍ഷിക ശബളം 6.5 ലക്ഷമായിരുന്നു. എന്നാല്‍ കൃഷിക്കാരന് അനൂപിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 20 25 ലക്ഷം വരെ ലാഭമായിരുന്നു. ഒപ്പം മനം നിറയെ സംതൃപ്തിയും.
നിങ്ങള്‍ക്ക് അതില്‍ നിന്നും പുറത്ത് കടക്കാനുള്ള ധൈര്യം മാത്രം മതി എന്നാണ് അനൂപിന് മറ്റുള്ളവരോട് പറയാനുള്ളത്. മാതൃകയാക്കാം അനൂപിനെയും അനൂപിന്റെ നിശ്ചയ ദാര്‍ഢ്യത്തെയും…
Discussion about this post