മുംബൈ: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിലെ പൂനെയില്‍ മാത്രം രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്ന ആദ്യജില്ലയായി മാറിയിരിക്കുകയാണ് പൂനെ.
പൂനെയില്‍ ഇതുവരെ 2,03,468 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 4,165 പേര്‍ക്ക് പോസറ്റീവായതോടെയാണ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നത്. പരിശോധനയുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് രോഗികളുടെ എണ്ണക്കൂടുതലിന് കാരണമെന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ വിശദീകരണം.
ഓഗസ്റ്റ് അഞ്ചിനാണ് പൂനെയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. എന്നാല്‍ ഒരുമാസത്തിനുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവ് രേഖപ്പെടുത്തിയത്. പൂനെയെ അപേക്ഷിച്ച് മുംബൈ നഗരത്തില്‍ രോഗികളുടെ എണ്ണം കുറവാണ്.
തിങ്കളാഴ്ച വരെ 1,57,410 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയില്‍ കോവിഡ് പോസറ്റിവിറ്റി നിരക്ക് 22 ശതമാനമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രാജ്യത്ത് ഏറ്റവും കുടുതല്‍ കോവിഡ് രോഗികളുള്ളത് പൂനെയിലാണെന്നും ടെസ്റ്റുകളുടെ എണ്ണത്തിലുള്ള വര്‍ധനയാണ് രോഗികള്‍ വര്‍ധിച്ചതെന്നും പൂനെയിലുള്ളതുപോലെ ഇത്രയധികം പരിശോധനകള്‍ മറ്റൊരിടത്തും ഇല്ലെന്ന് കളക്ടര്‍ പറഞ്ഞു.
Discussion about this post