മുംബൈ:ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തി അറസ്റ്റില്‍. നര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് റിയയെ അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍സിബി അറിയിച്ചു.
മൂന്നുദിവസമായി നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. ഇന്ന് രാവിലെ 10.30 ഓടെയാണ് റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ ഓഫീസിലെത്തിയത്. ഞായറാഴ്ച ആറ് മണിക്കൂറും, ഇന്നലെ എട്ട് മണിക്കൂറും ചോദ്യം ചെയ്തിരുന്നു. സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, സുഷാന്തിന്റെ മുന്‍ മാനേജര്‍, വീട്ടുജോലിക്കാര്‍ എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.
സുശാന്തിന്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച് നല്‍കിയത് താന്‍ ആണെന്ന് റിയ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. നാര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) ചോദ്യം ചെയ്യലിലായിരുന്നു റിയയുടെ വെളിപ്പെടുത്തല്‍.
കേസില്‍ നേരത്തെ റിയയുടെ സഹോദരന്‍ ഷോവിക്ക് ചക്രവര്‍ത്തിയേയും സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡയേയും എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സഈദ് വിലാത്രയുമായി ഷോവിക്കിനും സാമുവലിനും ബന്ധമുണ്ടെന്നും തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തത്.