ന്യൂഡല്‍ഹി; പുതിയ തലമുറ വായനാശീലം വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗൂഗിളിന്റെയും ട്വീറ്റുകളുടെയും കാലത്ത് ശരിയായ അറിവ് സമ്പാദിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിക്കുന്നു. പത്രിക ഗ്രൂപ്പ് ചെയര്‍മാന്‍ ഗുലാബ് കോത്താരിയുടെ പുസ്തകപ്രകാശനവും ജയ്പൂരിലെ പത്രികാ ഗേറ്റിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കവെയാണ് മോഡിയുടെ നിര്‍ദേശം.
ലോകം ഇന്ത്യയെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഗോളീകരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിനെ കുറിച്ച് അവബോധം സൃഷ്ടിച്ചും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തും അവരുടെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചും മാധ്യമങ്ങള്‍ ജനങ്ങളെ സേവിച്ചുവെന്നും മോഡി പറയുന്നു.
ചില സമയങ്ങളില്‍ മാധ്യമങ്ങളെയും വിമര്‍ശിക്കാറുണ്ടെങ്കിലും, സോഷ്യല്‍ മീഡിയയുടെ ഈ കാലഘട്ടത്തില്‍, എല്ലാവരും വിമര്‍ശനങ്ങളില്‍ നിന്ന് പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തമാക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post