ന്യൂഡല്‍ഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 75809 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4280423 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1133 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 72775 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 883697 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 3323951 പേരാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16429 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 923641 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 423 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 27027 ആയി ഉയര്‍ന്നു.
അതേസമയം രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2077 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,93,526 ആയി ഉയര്‍ന്നു. 32 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. നിലവില്‍ 20,543 പേരാണ് ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5773 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 40,4324 ആയി ഉയര്‍ന്നു. 114 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. നിലവില്‍ 97001 പേരാണ് ചികിത്സയിലുള്ളത്.
തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5776 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,69,256 ആയി. 89 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 7925 ആയി ഉയര്‍ന്നു. 51,215 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
Single-day spike of 75,809 new #COVID19 cases & 1,133 deaths reported in India, in the last 24 hours.
The total case tally stands at 42,80,423 including 8,83,697 active cases, 33,23,951 cured/discharged/migrated & 72,775 deaths: Ministry of Health pic.twitter.com/3H9bu3Ygis
— ANI (@ANI) September 8, 2020
Discussion about this post